---
title: "ശിക്ഷ കടുത്തു ; ശിശുദിനത്തിൽ സ്‌കൂളിലെത്താൻ വൈകിയതിന് ബാഗുമായി 100 സിറ്റപ്പ് ശിക്ഷ, ആറാം ക്ലാസുകാരി മരിച്ചു"
english_title: "Punishment becomes harsher; 100 sit-ups with a bag for being late to school on Children's Day, sixth grader dies."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326148/punishment-becomes-harsher-100-sit-ups-with-a-bag-for-being-late-to-school-on-childrens-day-sixth-grader-dies"
published_at: "2025-11-16T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69195253a97b4_1000395072.png"
keywords: []
---

# ശിക്ഷ കടുത്തു ; ശിശുദിനത്തിൽ സ്‌കൂളിലെത്താൻ വൈകിയതിന് ബാഗുമായി 100 സിറ്റപ്പ് ശിക്ഷ, ആറാം ക്ലാസുകാരി മരിച്ചു

> **Lead Summary:** വസായി : ശിശുദിനത്തിൽ സ്‌കൂളിലെത്താൻ വൈകിയതിന് അധ്യാപികയുടെ ശിക്ഷ കടുത്തു.

## Article Content

വസായി : ശിശുദിനത്തിൽ സ്‌കൂളിലെത്താൻ വൈകിയതിന് അധ്യാപികയുടെ ശിക്ഷ കടുത്തു.

ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈ സ്‌കൂളിൽ വെള്ളിയാഴ്ച‌യാണ് 12 വയസുകാരി മരിച്ചത്.

വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു.

ഇതോടെ കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ

എന്നാൽ ചികിത്സ പുരോഗമിക്കുന്നതിനിടെ കാജൽ മരണപ്പെടുകയായിരുന്നു. മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാൻ കാരണമായത് കഠിനമായ ശിക്ഷ മൂലമെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്.

നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്‌കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടി മരണപ്പെട്ടതോടെ സ്‌കൂളിലേക്ക് രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധമായി എത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326148/punishment-becomes-harsher-100-sit-ups-with-a-bag-for-being-late-to-school-on-childrens-day-sixth-grader-dies)