---
title: "സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി"
english_title: "Government official hacked to death in broad daylight on the street"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326075/government-official-hacked-to-death-in-broad-daylight-on-the-street"
published_at: "2025-11-15T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69184911df8dd_fgyguui.jpg"
keywords: []
---

# സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

> **Lead Summary:** ബെം​ഗളൂരു: സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. കർണാടകയിൽ യാദ്ഗിരിയിലാണ് സംഭവം.

## Article Content

ബെം​ഗളൂരു: സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. കർണാടകയിൽ യാദ്ഗിരിയിലാണ് സംഭവം.

ഷഹബാദ് മുനിസിപ്പൽ കൗൺസിൽ മുൻ ചെയർപേഴ്സണാണ് അഞ്ജലി കമ്പാനൂർ. അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്പാനൂർ മൂന്ന് വർഷം മുൻപ് കൊല്ലപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവായിരുന്നു ഗിരീഷ്.

അഞ്ജലിയെ കൊന്നത് ഭർത്താവിനെ കൊലപ്പെടുത്തിയ അതേ സംഘം. സംഭവത്തിൽ നാലുപേരെ യാദ്ഗരി പൊലീസ് അറസ്റ്റ് ചെയ്തു. സൂത്രധാരകർക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്നാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326075/government-official-hacked-to-death-in-broad-daylight-on-the-street)