---
title: "കോടതി പരിസരത്തുനിന്ന് പാെലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് കടന്ന പ്രതിയെ പിടികൂടി"
english_title: "The suspect who escaped from the court premises by cutting off the police has been arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/326055/the-suspect-who-escaped-from-the-court-premises-by-cutting-off-the-police-has-been-arrested"
published_at: "2025-11-15T13:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691833a478dc8_arrest.jpg"
keywords: []
---

# കോടതി പരിസരത്തുനിന്ന് പാെലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് കടന്ന പ്രതിയെ പിടികൂടി

> **Lead Summary:** മൂവാറ്റുപുഴ : മൂവാറ്റുപുഴ കോടതി പരിസരത്തുനിന്ന് പാെലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് പശ്ചിമബംഗാളിലേക്ക് കടന്ന പ്രതിയെ പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി സനത് മണ്ഡലി നെയാണ് മുര്‍ഷിദാബാദിലെ റാണിനഗര്‍ പാെലീസിന്റെ സഹായത്തോടെ വാഴക്കുളം പൊലീസ് 11ന് അറസ്റ്റ് ചെയ്തത്. വെള്ളി വൈകിട്ട് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

മൂവാറ്റുപുഴ : മൂവാറ്റുപുഴ കോടതി പരിസരത്തുനിന്ന് പാെലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട് പശ്ചിമബംഗാളിലേക്ക് കടന്ന പ്രതിയെ പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി സനത് മണ്ഡലി നെയാണ് മുര്‍ഷിദാബാദിലെ റാണിനഗര്‍ പാെലീസിന്റെ സഹായത്തോടെ വാഴക്കുളം പൊലീസ് 11ന് അറസ്റ്റ് ചെയ്തത്. വെള്ളി വൈകിട്ട് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വാഴക്കുളം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോജി, സിപിഒ അനീഷ്, മൂവാറ്റുപുഴ പൊലീസ് എസ്‌സിപിഒ അജിംസ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ 29ന് രാത്രി ഏഴോടെ മൂവാറ്റുപുഴ കോടതി സമുച്ചയത്തിന് സമീപത്തുനിന്നാണ് പ്രതി രക്ഷപ്പെട്ടത്.

ചെമ്പുകോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസിലാണ് ഇയാളെയും കൂട്ടുപ്രതി ശ്രീമന്ദ മണ്ഡലിനെയും അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ശ്രീമന്ദ മണ്ഡലിനെ പൊലീസ് ഉടൻ പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/326055/the-suspect-who-escaped-from-the-court-premises-by-cutting-off-the-police-has-been-arrested)