---
title: "യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman found dead after being hit by train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325881/woman-found-dead-after-being-hit-by-train"
published_at: "2025-11-14T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍.

## Article Content

കോഴിക്കോട് : കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍.

ഇന്ന് രാവിലെ 7.30ഓടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. 

മരിച്ചത് വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ വീണ കുര്യൻ (49). ഇന്നു രാവിലെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയായ വീണ കുര്യന്‍ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325881/woman-found-dead-after-being-hit-by-train)