---
title: " മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ"
english_title: "A young woman was found hanging in the college hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325807/a-young-woman-was-found-hanging-in-the-college-hospital"
published_at: "2025-11-13T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915f2ada8b53_1000391913.png"
keywords: []
---

#  മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** കണ്ണൂർ : പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കണ്ണൂർ : പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കുത്ത്പറമ്പ് ഏഴാം മൈലിലെ ലില(46) ആണ് മരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന യുവതി സഹോദരിയുടെ നീലേശ്വരത്തെ വീട്ടിൽ വെച്ച് അമിത അളവിൽ മാനസിക രോഗത്തിനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . വിവരമറിഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325807/a-young-woman-was-found-hanging-in-the-college-hospital)