---
title: "കടൽ കടന്ന് കൂത്താട്ടുകുളം പൈനാപ്പിള്‍ ഇനി ദുബായിയുടെ മണ്ണിലും ; ഇത് ഇന്ത്യയിൽ നിന്ന് ആദ്യമായി "
english_title: "Koothattukulam pineapple crosses the sea and now reaches Dubai; this is the first time from India"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325613/the-sweetness-of-koothattukulam-is-now-available-in-dubai-this-is-the-first-time-from-india"
published_at: "2025-11-12T15:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691455de88f7c_pinapple.jpg"
keywords: []
---

# കടൽ കടന്ന് കൂത്താട്ടുകുളം പൈനാപ്പിള്‍ ഇനി ദുബായിയുടെ മണ്ണിലും ; ഇത് ഇന്ത്യയിൽ നിന്ന് ആദ്യമായി 

> **Lead Summary:** കൂത്താട്ടുകുളം : പൈനാപ്പിള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്തു. മണ്ണത്തൂരിലെ കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് പച്ച പൈനാപ്പിള്‍ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തില്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്

## Article Content

കൂത്താട്ടുകുളം : പൈനാപ്പിള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്തു. മണ്ണത്തൂരിലെ കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് പച്ച പൈനാപ്പിള്‍ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തില്‍ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്

ആദ്യ ലോഡ് മണ്ണത്തൂരില്‍ നിന്നും കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ കീഴില്‍ വരുന്ന അഗ്രികള്‍ച്ചറല്‍ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്‌ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ പുറപ്പെട്ടു.

20 ടണ്ണാണ് ആദ്യ ഘട്ടത്തില്‍ കയറ്റി അയച്ചത്. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് കപ്പലില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. ദീർഘ സമയം യാത്രയുള്ളതിനാലാണ് 125 ദിവസമെത്തിയ പച്ച പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേക രീതിയില്‍ പായ്ക്ക് ചെയ്ത് കട്ടിക്കൂടുകളില്‍ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണ് കയറ്റുമതി.

വിമാനത്തില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണെന്നതാണ് കപ്പല്‍തെരഞ്ഞെടുക്കാൻ കാരണമായത്. കൂടാതെ ചെറിയ അളവില്‍ മാത്രമാണ് വിമാനത്തില്‍ അയയ്ക്കാനും സാധിക്കുകയുളളൂ. അതേസമയം, കപ്പലുകളില്‍ കുറഞ്ഞ ചെലവില്‍ കൂറ്റൻ കണ്ടെയ്നറുകളില്‍ ടണ്‍ കണക്കിന് പൈനാപ്പിള്‍ കൊണ്ടുപോകാനാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325613/the-sweetness-of-koothattukulam-is-now-available-in-dubai-this-is-the-first-time-from-india)