---
title: "തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണമെന്നാവിശ്യം ; യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം"
english_title: "Woman brutally tortured by husband, wants to escape from his life"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325610/woman-brutally-tortured-by-husband-wants-to-escape-from-his-life"
published_at: "2025-11-12T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691452ab052d8_iknn.jpg"
keywords: []
---

# തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണമെന്നാവിശ്യം ; യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം

> **Lead Summary:** കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂര മർദ്ദനമെന്ന് പരാതി. ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി യുവതി.

## Article Content

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂര മർദ്ദനമെന്ന് പരാതി. ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി യുവതി.

കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. ഭർത്താവ് ജയൻ തന്നെ ക്രൂരമായി മർദ്ദിച്ചതായി രമ്യ മോഹനൻ എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് നിരന്തരം ആവശ്യമുന്നയിച്ച ജയൻ മുൻപും സമാനമായ രീതിയിൽ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദ്ദിച്ചത്. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. കാഴ്ച മങ്ങി. കേൾവി കുറഞ്ഞു. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് സംസാരിക്കാൻ പോലും കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325610/woman-brutally-tortured-by-husband-wants-to-escape-from-his-life)