---
title: "ബസും ടിപ്പറും കൂട്ടിയിടിച്ച് 25 ബസ്‌ യാത്രികർക്ക്‌ പരിക്കേറ്റു ; പൊലീസ് കേസെടുത്തു"
english_title: "25 bus passengers injured in collision between bus and tipper; police register case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325571/25-bus-passengers-injured-in-collision-between-bus-and-tipper-police-register-case"
published_at: "2025-11-12T12:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914320784fd9_fcuyg.jpg"
keywords: []
---

# ബസും ടിപ്പറും കൂട്ടിയിടിച്ച് 25 ബസ്‌ യാത്രികർക്ക്‌ പരിക്കേറ്റു ; പൊലീസ് കേസെടുത്തു

> **Lead Summary:** പെരുമ്പാവൂർ : പി പി റോഡിൽ വെങ്ങോല മലയാംപുറത്തുപടി ബിവറേജ് ഗോഡൗണിനുസമീപം ബസും ടിപ്പറും കൂട്ടിയിടിച്ച് 25 ബസ്‌ യാത്രികർക്ക്‌ പരിക്കേറ്റു.

## Article Content

പെരുമ്പാവൂർ : പി പി റോഡിൽ വെങ്ങോല മലയാംപുറത്തുപടി ബിവറേജ് ഗോഡൗണിനുസമീപം ബസും ടിപ്പറും കൂട്ടിയിടിച്ച് 25 ബസ്‌ യാത്രികർക്ക്‌ പരിക്കേറ്റു.

അഭിരാമി (7), അമ്പിളി (50), ബിന്ദു മനോജ് (51), ഷീല ഏലിയാസ് (52),സുരേഷ് (58), ബേബി (58), ആർച്ച (20), പാത്തുമ്മ (58), എം എൻ സന്ദീപ് (40), എൽദോ (39), അദ്വൈത് (20), മൈന (21 ), വിദ്യ (50), പ്രസന്ന (40), അജിത് കുമാർ (50), രാജീവ് (58), അംബിക മോൾ (13), റഷീദ് (31), തങ്കപ്പൻ (70), മഞ്ജു ജിബിൻ (32), കെ വി സുനിൽ (48), രാജു ബോഡ (18), കാർത്തിക് (19), മഷാദുൽ (55), ഡിൽഡാർ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 6.40നായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന്‌ പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ഐഷാസ് ബസ് പാചകവാതകവുമായി വന്ന ലോറിയെ അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ എതിരെ വന്ന ടിപ്പറിലിടിച്ചത്‌.പിന്നിലുണ്ടായിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട്‌ ബസിൽ ഇടിച്ചെങ്കിലും യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325571/25-bus-passengers-injured-in-collision-between-bus-and-tipper-police-register-case)