---
title: "ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം ;  നിരവധി പേർക്ക് പരിക്ക്  "
english_title: "Bus and jeep collide in accident; several injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325556/bus-and-jeep-collide-in-accident-several-injured"
published_at: "2025-11-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691421fc3fdd5_hbjkjkl.jpg"
keywords: []
---

# ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം ;  നിരവധി പേർക്ക് പരിക്ക്  

> **Lead Summary:** കട്ട​പ്പന: ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം.തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്കുള്ള തൊഴിലാളികളുമായി എത്തിയ ജീപ്പാണ് അപകടത്തിൽ പെട്ടത്.

## Article Content

കട്ട​പ്പന: ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം.തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്കുള്ള തൊഴിലാളികളുമായി എത്തിയ ജീപ്പാണ് അപകടത്തിൽ പെട്ടത്.

ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിലാണ് ജീപ്പ് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്.

പ്രദേശത്തുണ്ടായിരുന്ന ആളുകളും ബസിലുണ്ടായിരുന്നവരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തിൽ അപകടമുണ്ടാകുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു.ജീപ്പിന്റെ ഒരു ഡോർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്തത്.

പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. എന്നാൽ ഗുരുതരമായി പരിക്കേറ്റവരെ അവിടെ നിന്ന് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325556/bus-and-jeep-collide-in-accident-several-injured)