---
title: "ജീവനെടുത്തത് സ്വന്തം സ്വന്തം ഭാര്യയുടെ ! ബാങ്ക് മാനേജരെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി"
english_title: "The man who took his own wife's life! Bank manager killed by husband after hitting her on the head with a cricket bat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325527/the-man-who-took-his-own-wifes-life-bank-manager-killed-by-husband-after-hitting-her-on-the-head-with-a-cricket-bat"
published_at: "2025-11-12T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913f6dbced95_1000390002.png"
keywords: []
---

# ജീവനെടുത്തത് സ്വന്തം സ്വന്തം ഭാര്യയുടെ ! ബാങ്ക് മാനേജരെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** ഹൈദരാബാദ് : ബാങ്ക് മാനേജരെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീൻപുർ കെഎസ്ആർ നഗറിൽ താമസിക്കുന്ന കൃഷ്‌ണവേണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

ഹൈദരാബാദ് : ബാങ്ക് മാനേജരെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീൻപുർ കെഎസ്ആർ നഗറിൽ താമസിക്കുന്ന കൃഷ്‌ണവേണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ കൃഷ്‌ണവേണിയും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭർത്താവും ഭർത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നു.

ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നത്. ഞായറാഴ്‌ച വൈകീട്ടും ഇതേച്ചൊല്ലി രണ്ടുപേരും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കൃഷ്‌ണവേണി കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്. ദമ്പതിമാർക്ക് ഇൻ്റർമീഡിയേറ്റ് വിദ്യാർഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാർഥിയായ മകനും ഉണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325527/the-man-who-took-his-own-wifes-life-bank-manager-killed-by-husband-after-hitting-her-on-the-head-with-a-cricket-bat)