---
title: " സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്"
english_title: "School bus and private bus collide; driver injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325386/school-bus-and-private-bus-collide-driver-injured"
published_at: "2025-11-11T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c4f8a41d1_ftfgyu.jpg"
keywords: []
---

#  സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** ആലുവ : ആലുവ - മൂന്നാര്‍ സംസ്ഥാനപാതയില്‍ നാലാംമൈലില്‍ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ആലുവ - പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന പത്തനായത്ത് ബസും ചുണങ്ങംവേലി സെന്റ് ജോസഫ്സ് യുപി സ്‌കൂളിന്റെ ബസുമാണ് തിങ്കൾ രാവിലെ എട്ടിന് കൂട്ടിയിടിച്ചത്.

## Article Content

ആലുവ : ആലുവ - മൂന്നാര്‍ സംസ്ഥാനപാതയില്‍ നാലാംമൈലില്‍ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ആലുവ - പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന പത്തനായത്ത് ബസും ചുണങ്ങംവേലി സെന്റ് ജോസഫ്സ് യുപി സ്‌കൂളിന്റെ ബസുമാണ് തിങ്കൾ രാവിലെ എട്ടിന് കൂട്ടിയിടിച്ചത്.

സ്‌കൂള്‍ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. കുട്ടികളെയെടുക്കാന്‍ പോകുന്ന ട്രിപ്പായതിനാല്‍ ബസ് ഡ്രൈവറും ആയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയപ്പോള്‍ സ്‌കൂള്‍ബസിലേക്ക് സ്വകാര്യ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325386/school-bus-and-private-bus-collide-driver-injured)