---
title: "നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡ് ടാറിങ് തൊഴിലാളി മരിച്ചു"
english_title: "Road tarring worker dies after being hit by out-of-control car."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/325162/road-tarring-worker-dies-after-being-hit-by-out-of-control-car"
published_at: "2025-11-09T20:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6910b2973b1f6_1000300227.png"
keywords: []
---

# നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡ് ടാറിങ് തൊഴിലാളി മരിച്ചു

> **Lead Summary:** കൊച്ചി : പെരുമ്പാവൂർ ഒക്കലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡ് ടാറിങ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ, ജൽപായ്‌ഗുരി സ്വദേശി രോഹിത് മുണ്ട ആണ് മരിച്ചത്.

## Article Content

കൊച്ചി : പെരുമ്പാവൂർ ഒക്കലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡ് ടാറിങ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ, ജൽപായ്‌ഗുരി സ്വദേശി രോഹിത് മുണ്ട ആണ് മരിച്ചത്.

ഇന്ന് രാവിലെ ചേരാനല്ലൂർ നമ്പിള്ളി റോഡിൽ ആയിരുന്നു സംഭവം. റോഡിൽ ടാറിങ് ജോലി നടക്കുന്നതിനിടെ വാഹനങ്ങൾ തിരിച്ചുവിടാനായി നിന്ന തൊഴിലാളിയെ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോടനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/325162/road-tarring-worker-dies-after-being-hit-by-out-of-control-car)