---
title: "പിറവത്ത് സ്വകാര്യ ബസ് സ്റ്റാൻഡ് കാത്തിരിപ്പുകേന്ദ്രം ജനങ്ങൾക്കായി തുറന്നുനൽകി"
english_title: "Private bus stand waiting area in Piravath opened to the public"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324977/private-bus-stand-waiting-area-in-piravath-opened-to-the-public"
published_at: "2025-11-08T14:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f04cd8b7c9_piravam.jpg"
keywords: []
---

# പിറവത്ത് സ്വകാര്യ ബസ് സ്റ്റാൻഡ് കാത്തിരിപ്പുകേന്ദ്രം ജനങ്ങൾക്കായി തുറന്നുനൽകി

> **Lead Summary:** പിറവം : പിറവം നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : പിറവം നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു.

നഗരസഭ വാർഷികപദ്ധതിയിൽ 10.5 ലക്ഷം രുപ മുടക്കിൽ റൂഫിങ് ഷീറ്റ്, ഇരിപ്പിടങ്ങൾ, കുടിവെള്ളസൗകര്യം, ഫാൻ, ടിവി തുടങ്ങിയ സൗകര്യങ്ങളോടെ നവീകരിച്ചാണ് ജനങ്ങൾക്കായി തുറന്നുനൽകിയത്.

നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു.ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, പി ഗിരീഷ് കുമാർ, ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്, ബാബു പാറയിൽ, മോളി വലിയകട്ടയിൽ, സി കെ പ്രകാശ്,സോമൻ വല്ലയിൽ, കെ സി തങ്കച്ചൻ, സോജൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324977/private-bus-stand-waiting-area-in-piravath-opened-to-the-public)