---
title: "സഹോദരനുമായുള്ള  വാക്കേറ്റം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു ; വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി"
english_title: "Young man attacked after questioning about argument with brother; vehicle driven over his body"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324959/young-man-attacked-after-questioning-about-argument-with-brother-vehicle-driven-over-his-body"
published_at: "2025-11-08T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ef3dc49976_edddddd.jpg"
keywords: []
---

# സഹോദരനുമായുള്ള  വാക്കേറ്റം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചു ; വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി

> **Lead Summary:** മലപ്പുറം: മലപ്പുറം കോട്ടക്കലിൽ യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി. കോട്ടക്കൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് നാണ് മർദ്ദനമേറ്റത്.

## Article Content

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി. കോട്ടക്കൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് നാണ് മർദ്ദനമേറ്റത്.

പത്തിലധികം പേർ ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദ്ദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം.

മർദ്ദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദ്ദിക്കുകയും സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹാനിഷിന്റെ വാരിയെൽ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദ്ദിച്ചതെന്നും ബന്ധു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324959/young-man-attacked-after-questioning-about-argument-with-brother-vehicle-driven-over-his-body)