---
title: " സ്വകാര്യ ബസിൽനിന്ന് റോഡിൽ ഓയിൽ ചോർന്നു ; ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു"
english_title: "Oil spilled from a private bus on the road; two-wheelers skidded off the road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324942/oil-spilled-from-a-private-bus-on-the-road-two-wheelers-skidded-off-the-road"
published_at: "2025-11-08T12:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ee9318a6ca_buhhiojklm.jpg"
keywords: []
---

#  സ്വകാര്യ ബസിൽനിന്ന് റോഡിൽ ഓയിൽ ചോർന്നു ; ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു

> **Lead Summary:** പറവൂർ : സ്വകാര്യ ബസിൽനിന്ന് റോഡിലേക്ക്‌ ചോർന്ന ഓയിലിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു. വെള്ളി പകൽ രണ്ടിനാണ് സംഭവം.നമ്പൂരിയച്ചൻ ആലിന് സമീപത്തെ സ്റ്റോപ്പിൽനിന്ന്‌ മുന്നോട്ടെടുത്ത ബസിലെ ഓയിലാണ് ചോർന്നത്.

## Article Content

പറവൂർ : സ്വകാര്യ ബസിൽനിന്ന് റോഡിലേക്ക്‌ ചോർന്ന ഓയിലിൽ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞു. വെള്ളി പകൽ രണ്ടിനാണ് സംഭവം.നമ്പൂരിയച്ചൻ ആലിന് സമീപത്തെ സ്റ്റോപ്പിൽനിന്ന്‌ മുന്നോട്ടെടുത്ത ബസിലെ ഓയിലാണ് ചോർന്നത്.

അമ്മൻകോവിൽ ക്ഷേത്രത്തിന് മുൻവശത്തെ റോഡ്‌വരെ ഓയിൽ പരന്നു. ഇതുവഴിയെത്തിയ ആറ് ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞു. ആർക്കും കാര്യമായ പരിക്കില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സോപ്പുപൊടി ഉപയോഗിച്ച് വെള്ളം ശക്തിയായി അടിച്ച് റോഡ് കഴുകിയശേഷം മണ്ണ് വിതറി. അരമണിക്കൂറോളം ഗതാഗതനിയന്ത്രണമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324942/oil-spilled-from-a-private-bus-on-the-road-two-wheelers-skidded-off-the-road)