---
title: "ബൈക്കും രണ്ട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് പരിക്ക് "
english_title: "Accident involving a bike, two cars and a traveler; six people injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324929/accident-involving-a-bike-two-cars-and-a-traveler-six-people-injured"
published_at: "2025-11-08T11:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed91355aea_hboi.jpg"
keywords: []
---

# ബൈക്കും രണ്ട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് പരിക്ക് 

> **Lead Summary:** മൂവാറ്റുപുഴ : എംസി റോഡിൽ വാഴപ്പിള്ളി മിൽമയ്ക്കുസമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച്‌ ആറുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് എത്തിയ ബൈക്കും എതിർദിശയിൽ പോയ രണ്ട് കാറുകളും ഒരു ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

മൂവാറ്റുപുഴ : എംസി റോഡിൽ വാഴപ്പിള്ളി മിൽമയ്ക്കുസമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച്‌ ആറുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് എത്തിയ ബൈക്കും എതിർദിശയിൽ പോയ രണ്ട് കാറുകളും ഒരു ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്.

മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ എത്തിയ കാറും ട്രാവലറും കൂട്ടിയിടിച്ചു. കാർ ബൈക്കിൽ ഇടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ട്രാവലർ യാത്രക്കാരിൽ അഞ്ചുപേർക്ക് പരിക്കുണ്ട്. മൂവാറ്റുപുഴ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324929/accident-involving-a-bike-two-cars-and-a-traveler-six-people-injured)