---
title: "എറണാകുളം- ബം​ഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തു ; ട്രെയിൻ സർവീസ് 11ന് ആരംഭിക്കും"
english_title: "Prime Minister Narendra Modi flags off Ernakulam-Bengaluru Vande Bharat; Train service to begin on 11th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324918/prime-minister-narendra-modi-flags-off-ernakulam-bengaluru-vande-bharat-train-service-to-begin-on-11th"
published_at: "2025-11-08T10:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed315ca797_fyyui.jpg"
keywords: []
---

# എറണാകുളം- ബം​ഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തു ; ട്രെയിൻ സർവീസ് 11ന് ആരംഭിക്കും

> **Lead Summary:** കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. ട്രെയിൻ സർവീസ് 11ന് ആരംഭിക്കും.

## Article Content

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. ട്രെയിൻ സർവീസ് 11ന് ആരംഭിക്കും.

06652 എറണാകുളം ജങ്ഷൻ- കെഎസ്ആർ ബംഗളൂരു ട്രെയിൻ കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരത് പ്രവർത്തനം ആരംഭിക്കുന്നതോടെ സതേൺ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആകും.

ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.

എട്ട് കോച്ചുകളുള്ള പ്രത്യേക സർവീസായാകും എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് പ്രവർത്തിക്കുനക. ഫ്ലാഗ് ഓഫ് ചടങ്ങ് തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ തത്സമയം സംപ്രേഷണം ചെയ്യും. ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർഥികൾ എന്നിവർക്കുൾപ്പെടെ പുതിയ സർവീസ് പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേയുടെ കണക്ക്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324918/prime-minister-narendra-modi-flags-off-ernakulam-bengaluru-vande-bharat-train-service-to-begin-on-11th)