---
title: "മെട്രോ പില്ലറിൽ കാർ ഇടിച്ച് അപകടം ; രണ്ട് വിദ്യാർഥികൾ മരിച്ചു"
english_title: "Car hits Metro pillar in accident; two students die"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324911/car-hits-metro-pillar-in-accident-two-students-die"
published_at: "2025-11-08T10:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed04e37220_fgguyjuhk.jpg"
keywords: []
---

# മെട്രോ പില്ലറിൽ കാർ ഇടിച്ച് അപകടം ; രണ്ട് വിദ്യാർഥികൾ മരിച്ചു

> **Lead Summary:** കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്.

## Article Content

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട രണ്ട് പേർ അതീവ ​ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ മെട്രോ പില്ലറിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ അമിത വേ​ഗതയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം.

അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പൊലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324911/car-hits-metro-pillar-in-accident-two-students-die)