---
title: "സ്‌കൂൾ വാഹനമിറങ്ങി ; അതേ വാഹനം കയറിയിറങ്ങി എൽ.കെ.ജി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം"
english_title: "School vehicle gets out; LKG student gets into same vehicle and dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324856/school-vehicle-gets-out-lkg-student-gets-into-same-vehicle-and-dies-tragically"
published_at: "2025-11-07T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e1eee15678_1000385483.png"
keywords: []
---

# സ്‌കൂൾ വാഹനമിറങ്ങി ; അതേ വാഹനം കയറിയിറങ്ങി എൽ.കെ.ജി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്‌കൂൾ വാൻ ഇടിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്‌കൂളിലെ വിദ്യാർത്ഥിയായ മിൻ ഇസ് വിൻ ആണ് മരിച്ചത്.

## Article Content

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്‌കൂൾ വാൻ ഇടിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്‌കൂളിലെ വിദ്യാർത്ഥിയായ മിൻ ഇസ് വിൻ ആണ് മരിച്ചത്.

സ്‌കൂൾ വാഹനമിറങ്ങിയ വിദ്യാർത്ഥിയ്ക്കുമേൽ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിൻ ഇസിൻ. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324856/school-vehicle-gets-out-lkg-student-gets-into-same-vehicle-and-dies-tragically)