---
title: "സ്പിക്ക് - മുളകുളം സർവീസ് ബാങ്കുമായി സഹകരിച്ച് ഡ്രോൺ സർവീസ് ആരംഭിച്ചു"
english_title: "Spik - Mulakulam Service Bank launches drone service."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324824/spik-mulakulam-service-bank-launches-drone-service"
published_at: "2025-11-07T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690dc6c624600_uygrftfc.jpg"
keywords: []
---

# സ്പിക്ക് - മുളകുളം സർവീസ് ബാങ്കുമായി സഹകരിച്ച് ഡ്രോൺ സർവീസ് ആരംഭിച്ചു

> **Lead Summary:** പിറവം : ദക്ഷിണേന്ത്യയിലെ പ്രമുഖ രാസവള കമ്പനിയായ 'സ്‌പിക്' മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡുമായി സഹകരിച്ച് കർഷകർക്കായി ആരംഭിക്കുന്ന ഡ്രോൺ സർവ്വീസ് മുളക്കുളം പാലത്തിന് സമീപത്തെ കളമ്പൂർ പാടശേഖരത്ത് പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : ദക്ഷിണേന്ത്യയിലെ പ്രമുഖ രാസവള കമ്പനിയായ 'സ്‌പിക്' മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡുമായി സഹകരിച്ച് കർഷകർക്കായി ആരംഭിക്കുന്ന ഡ്രോൺ സർവ്വീസ് മുളക്കുളം പാലത്തിന് സമീപത്തെ കളമ്പൂർ പാടശേഖരത്ത് പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ്‌ തോമസ് മല്ലിപ്പുറം,ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ ഡോമി ചിറപ്പുറം, മറ്റു ഭരണസമിതി അംഗങ്ങൾ പിറവം കൃഷി ഓഫീസര്‍ ശീതൾ ബാബു, ബാങ്ക് സെക്രട്ടറി ബീന കുരുവിള , നഗരസഭാ ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും ,വാർഡ് കൗൺസിലറുമായ ഷൈനി ഏലിയാസ് ,മുൻ വാർഡ് മെമ്പർ പി.കെ പ്രസാദ് ,യുവകർഷകനായ ജി ജോമങ്കിടി , ശ.ബാബു ദാസ് അമ്പാടി ഒപ്പം മറ്റു പ്രദേശവാസികളും സന്നിഹിതരായി. താല്‌പര്യമുള്ള കർഷകർക്ക് ചുവടെ ചേർത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ് PH -9747782195.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324824/spik-mulakulam-service-bank-launches-drone-service)