---
title: " ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു ; അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം"
english_title: "Drunk driving wrecks three vehicles; elderly woman dies in accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324777/drunk-driving-wrecks-three-vehicles-elderly-woman-dies-in-accident"
published_at: "2025-11-07T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d9e90ec363_accideny7.jpg"
keywords: []
---

#  ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു ; അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

## Article Content

കണ്ണൂർ : പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളിലുമാണ് കാറിടിച്ചത്. ആശുപത്രിയിൽ കാണിച്ച് തിരിച്ചു ഒട്ടോയിൽ പോവുകയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വല്‍ (63) യാത്ര ചെയ്തിരുന്ന ഓട്ടോയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു. നീലേശ്വരം സ്വദേശിയായ യുവാവാണ് കാറോടിച്ചതെന്നും സുഹൃത്തുക്കളായ രണ്ടുപേർ കാറിൽ കൂടെ ഉണ്ടായിരുന്നു നാട്ടുകാർ പറയുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324777/drunk-driving-wrecks-three-vehicles-elderly-woman-dies-in-accident)