---
title: "ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തം ;  രണ്ട് യുവതൊഴിലാളികൾ മരിച്ചു"
english_title: "Fire breaks out in lubricant oil factory; Two young workers die"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324654/fire-breaks-out-in-lubricant-oil-factory-two-young-workers-die"
published_at: "2025-11-06T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c743347b04_fire.jpg"
keywords: []
---

# ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തം ;  രണ്ട് യുവതൊഴിലാളികൾ മരിച്ചു

> **Lead Summary:** ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതംപൂരിലുള്ള ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ട് യുവതൊഴിലാളികൾ മരിച്ചു. അനവധി പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടി.

## Article Content

ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതംപൂരിലുള്ള ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ട് യുവതൊഴിലാളികൾ മരിച്ചു. അനവധി പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടി.

ഒരു മാസത്തിനകം രണ്ടാമത്തെ അപടകമാണ്.ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ പിതംപൂർ വ്യാവസായിക മേഖലയിലെ സെക്ടർ 3 ൽ സ്ഥിതി ചെയ്യുന്ന ശിവം ഇൻഡസ്ട്രീസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.ഫാക്ടറി വളപ്പിൽ ഒരു ടാങ്കറിന് തീപിടിച്ചു. തുടർന്ന് തീ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു.

നീരജ് (23), കൽപേഷ് (35) എന്നിവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ടാങ്കർ ഡ്രൈവർ മനോജ് ഝാ, ഫയർ ഫൈറ്റർ ദിലീപ് സിംഗ് യാദവ് എന്നിവർ ചികിത്സയിലാണ്.

വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻഡോറിൽ നിന്നും പിതംപൂരിൽ നിന്നും നാല് ഫയർ ബ്രിഗേഡ് വാഹനങ്ങൾ സ്ഥലത്തെത്തി. നാല് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324654/fire-breaks-out-in-lubricant-oil-factory-two-young-workers-die)