---
title: " വിനോദയാത്ര അന്ത്യയാത്രയായി ; കാർ ബൈക്കിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "A fun trip turned into a final journey; a car hit a bike and the youth met a tragic end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324651/a-fun-trip-turned-into-a-final-journey-a-car-hit-a-bike-and-the-youth-met-a-tragic-end"
published_at: "2025-11-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c71cc7494e_yathra.jpg"
keywords: []
---

#  വിനോദയാത്ര അന്ത്യയാത്രയായി ; കാർ ബൈക്കിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: ചിക്മംഗളൂരുവിൽ കാർ ബൈക്കിലിടിച്ച് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി സ്വദേശി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ , അഞ്ചരക്കണ്ടി ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ് എന്നിവരാണ് മരിച്ചത്.

## Article Content

കണ്ണൂർ: ചിക്മംഗളൂരുവിൽ കാർ ബൈക്കിലിടിച്ച് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി സ്വദേശി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ , അഞ്ചരക്കണ്ടി ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ചിക്‌മംഗളൂരിനടുത്ത് കടൂരിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. അനസ് സംഭവ സ്ഥലത്തും സഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. രണ്ട് സ്‌കൂട്ടറുകളിൽ നാലു പേർ കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവിൽ പോയ ശേഷം ചിക്‌മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324651/a-fun-trip-turned-into-a-final-journey-a-car-hit-a-bike-and-the-youth-met-a-tragic-end)