---
title: "കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞ് അപകടം ; ദമ്പതികൾക്ക് പരിക്ക് "
english_title: "Car loses control and flips upside down on the road; couple injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324620/car-loses-control-and-flips-upside-down-on-the-road-couple-injured"
published_at: "2025-11-06T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c5a513b048_accident.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞ് അപകടം ; ദമ്പതികൾക്ക് പരിക്ക് 

> **Lead Summary:** തൃശൂർ: വടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

## Article Content

തൃശൂർ: വടക്കാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324620/car-loses-control-and-flips-upside-down-on-the-road-couple-injured)