---
title: "റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ  പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടത് തൊഴിലാളികൾ "
english_title: "Panchayat member's husband found dead in well in rubber plantation; body discovered by workers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324616/panchayat-members-husband-found-dead-in-well-in-rubber-plantation-body-discovered-by-workers"
published_at: "2025-11-06T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c53198adf2_found.jpg"
keywords: []
---

# റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ  പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടത് തൊഴിലാളികൾ 

> **Lead Summary:** കോട്ടയം: കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

## Article Content

കോട്ടയം: കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

പട്ടിമറ്റം തട്ടാപറമ്പിൽ ടി.എം. സലീം (53)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആൾതാമസമില്ലാത്ത റബ്ബർതോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം . കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡംഗം നിസാ സലീമാണ് ഭാര്യ. മക്കൾ: ഫാത്തിമ്മ, മുഹമ്മദ് അമീൻ. മരുമകൻ: അഫ്‌സൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324616/panchayat-members-husband-found-dead-in-well-in-rubber-plantation-body-discovered-by-workers)