---
title: "ഒരാഴ്ചയായി നഗരമധ്യത്തിൽ ഭീതി പരത്തിയ മലമ്പാമ്പിനെ ശുചീകരണ തൊഴിലാളികൾ പിടികൂടി"
english_title: "Sanitation workers capture python that has been terrorizing the city center for a week"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324598/sanitation-workers-capture-python-that-has-been-terrorizing-the-city-center-for-a-week"
published_at: "2025-11-06T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c41db8cff5_jjkkmo.jpg"
keywords: []
---

# ഒരാഴ്ചയായി നഗരമധ്യത്തിൽ ഭീതി പരത്തിയ മലമ്പാമ്പിനെ ശുചീകരണ തൊഴിലാളികൾ പിടികൂടി

> **Lead Summary:** കൊച്ചി : ഒരാഴ്ചയായി നഗരമധ്യത്തിൽ ഭീതി പരത്തിയ മലമ്പാമ്പിനെ കടവന്ത്ര ചെട്ടിച്ചിറയിലെ കണ്ടെയ്നർ മാലിന്യ ഡന്പിങ് യാർഡിൽനിന്ന് ശുചീകരണ തൊഴിലാളികൾ പിടികൂടി. കോർപറേഷനിലെ ശുചീകരണത്തൊഴിലാളികളായ ഷാൻ, ഷൈൻ, ജോസ് ജോൺ, കനക, സരിത എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറിയത്.

## Article Content

കൊച്ചി : ഒരാഴ്ചയായി നഗരമധ്യത്തിൽ ഭീതി പരത്തിയ മലമ്പാമ്പിനെ കടവന്ത്ര ചെട്ടിച്ചിറയിലെ കണ്ടെയ്നർ മാലിന്യ ഡന്പിങ് യാർഡിൽനിന്ന് ശുചീകരണ തൊഴിലാളികൾ പിടികൂടി. കോർപറേഷനിലെ ശുചീകരണത്തൊഴിലാളികളായ ഷാൻ, ഷൈൻ, ജോസ് ജോൺ, കനക, സരിത എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറിയത്.

രാവിലെ 9.30ന് കടവന്ത്ര ചെട്ടിച്ചിറ റോഡരികിലെ കണ്ടെയ്നർ ഡന്പിങ് യാർഡ് തുറന്ന് ശുചീകരണത്തൊഴിലാളികൾ മാലിന്യം നീക്കുന്നതിനിടെയാണ് മാലിന്യക്കൂമ്പാരത്തിനടിയിൽ മലമ്പാമ്പിനെ കണ്ടത്. ശുചീകരണ തൊഴിലാളികൾക്കുനേരെ വാ പിളർത്തിവന്ന പാമ്പിനെ ഷാൻ വാലിൽ പിടിച്ചുനിർത്തി.

തുടർന്ന് ഷൈൻ, ജോസ് ജോണിന്റെയും സഹായത്തോടെ കണ്ടെയ്നറിൽനിന്ന് പുറത്തെത്തിച്ചു. കനക, സരിത എന്നിവർ ചേർന്ന് മലമ്പാമ്പിനെ ചാക്കിലാക്കി വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഒരാഴ്ചയായി കടവന്ത്ര ചെട്ടിച്ചിറ ഭാഗത്ത് പലപ്പോഴായി മലമ്പാമ്പിനെ കണ്ടിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324598/sanitation-workers-capture-python-that-has-been-terrorizing-the-city-center-for-a-week)