---
title: "ട്രാക്ക് മുറിച്ച് കടന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ  അപകടം ; ട്രെയിൻ ഇടിച്ച് ആറ് സ്ത്രീകൾ മരിച്ചു"
english_title: "Accident while crossing the tracks and climbing to the next platform; Six women killed after being hit by train."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324481/accident-while-crossing-the-tracks-and-climbing-to-the-next-platform-six-women-killed-after-being-hit-by-train"
published_at: "2025-11-05T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b2dba60b78_1000383783.png"
keywords: []
---

# ട്രാക്ക് മുറിച്ച് കടന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിനിടെ  അപകടം ; ട്രെയിൻ ഇടിച്ച് ആറ് സ്ത്രീകൾ മരിച്ചു

> **Lead Summary:** ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ചുനാർ റെയിൽവേ സ്റ്റേഷനകത്ത് ആറ് സ്ത്രീകൾ ട്രെയിൻ ഇടിച്ചു മരിച്ചു. രാവിലെ 9.30 ഓടെയാണ് സംഭവം. ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാർ കൂട്ടമായി ട്രാക്ക് മുറിച്ച് കടന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് അപകടം.

## Article Content

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ചുനാർ റെയിൽവേ സ്റ്റേഷനകത്ത് ആറ് സ്ത്രീകൾ ട്രെയിൻ ഇടിച്ചു മരിച്ചു. രാവിലെ 9.30 ഓടെയാണ് സംഭവം. ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാർ കൂട്ടമായി ട്രാക്ക് മുറിച്ച് കടന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് അപകടം.

ആറുപേരും ഹൗറയിൽനിന്ന് കൽക്കാജിയിലേക്ക് വരികയായിരുന്ന നേതാജി എക്‌സ്പ്രസ് ട്രെയിനിന് അടിയിൽ അകപ്പെട്ടു. കാർത്തിക് പൂർണിമ സ്‌നാനത്തിനായി ചോപൻ എക്‌സ്പ്രസിൽ സ്റ്റേഷനിൽ വന്നിറങ്ങിയവരാണ്. രണ്ട് മുതിർന്ന സ്ത്രീകളും നാല് യുവതികളുമാണ് മരിച്ചത്.

ചോപൻ എക്‌സ്പ്രസ് ചുനാർ സ്റ്റേഷൻ നാലാം പ്ലാറ്റ്ഫോമിൽ നിർത്തിയതായിരുന്നു. ഫുട്ഓവർ ബ്രിഡ്‌ജ് ഉണ്ടായിരുന്നിട്ടും യാത്രക്കാർ ട്രാക്കിൽ ഇറങ്ങി. അടുത്ത പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടെ നേതാജി എക്‌സ്പ്രസ് കുതിച്ചെത്തി.

കാർത്തിക് പൂർണിമ ആഘോഷിക്കാൻ മിർസാപൂരിൽ എത്തിയവരാണ്. സവിത (28), സാധന (16), ശിവകുമാരി (12), അഞ്ജു ദേവി (20), സുശീല ദേവി (60), കലാവതി (50) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324481/accident-while-crossing-the-tracks-and-climbing-to-the-next-platform-six-women-killed-after-being-hit-by-train)