---
title: " ബസ് സ്‌കൂട്ടറിലിടിച്ച് അപകടം ; ബസിനടിയിലേക്കു തെറിച്ചുവീണ സ്കൂട്ടർ യാത്രികന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി മരിച്ചു"
english_title: "Bus hits scooter in accident; scooter rider falls under bus, dies after rear wheel runs over body."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324422/bus-hits-scooter-in-accident-scooter-rider-falls-under-bus-dies-after-rear-wheel-runs-over-body"
published_at: "2025-11-05T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690af245ae45c_1000383610.png"
keywords: []
---

#  ബസ് സ്‌കൂട്ടറിലിടിച്ച് അപകടം ; ബസിനടിയിലേക്കു തെറിച്ചുവീണ സ്കൂട്ടർ യാത്രികന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി മരിച്ചു

> **Lead Summary:** കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം, സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്.

## Article Content

കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം, സ്കൂട്ടർ യാത്രികൻ മരിച്ചു. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്.

തേവലക്കര പടപ്പനാലിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു.

അബ്ദു‌ൾ മുത്തലിഫിന് ഒപ്പം സ്‌കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്‌ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

ബസിനടിയിലേക്കു തെറിച്ചുവീണ അബ്ദുൽ മുത്തലിഫിന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി. ഏഴ് മിനിറ്റോളം റോഡിൽ കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324422/bus-hits-scooter-in-accident-scooter-rider-falls-under-bus-dies-after-rear-wheel-runs-over-body)