---
title: "പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം ; ആറ് മരണം നിരവധി പേർക്ക് പരിക്ക്"
english_title: "Major accident as passenger train and goods train collide; six dead, many injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324327/major-accident-as-passenger-train-and-goods-train-collide-six-dead-many-injured"
published_at: "2025-11-04T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a050b38e0d_1000383003.png"
keywords: []
---

# പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം ; ആറ് മരണം നിരവധി പേർക്ക് പരിക്ക്

> **Lead Summary:** ബിലാസ്‌പൂർ: പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം. 

## Article Content

ബിലാസ്‌പൂർ: പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം. 

ഛത്തീസ്‌ഗഢിലെ  ബിലാസ്‌പൂർ ജില്ലയിലെ ജയറാംനഗർ സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ആറു പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

കോർബ പാസഞ്ചർ എക്‌സ്പ്രസ് ട്രെയിനാണ് ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

പരിക്കേറ്റ യാത്രക്കാരെ ബിലാസ്‌പൂരിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗറ റൂട്ടിലെ ട്രെയിൽ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324327/major-accident-as-passenger-train-and-goods-train-collide-six-dead-many-injured)