---
title: "കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Student dies in car accident while going to college."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324325/student-dies-in-car-accident-while-going-to-college"
published_at: "2025-11-04T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a01c5a9af6_1000382993.png"
keywords: []
---

# കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം : വൈക്കത്ത് കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

## Article Content

കോട്ടയം : വൈക്കത്ത് കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324325/student-dies-in-car-accident-while-going-to-college)