---
title: "വാർഡ് സന്ദർശനത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Doctor collapses and dies during ward visit."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324256/doctor-collapses-and-dies-during-ward-visit"
published_at: "2025-11-04T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69099a528da8c_1000382663.png"
keywords: []
---

# വാർഡ് സന്ദർശനത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** അങ്കമാലി : വാർഡ് സന്ദർശനത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വാപ്പാലശേരി കല്ലുംപുറത്ത് ഡോ. എബിൻ ജെ. ജോൺസ് ആണ് മരിച്ചത്.

## Article Content

അങ്കമാലി : വാർഡ് സന്ദർശനത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി വാപ്പാലശേരി കല്ലുംപുറത്ത് ഡോ. എബിൻ ജെ. ജോൺസ് ആണ് മരിച്ചത്.

മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ഡോക്‌ടറാണ്. തിങ്കളാഴ്‌ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരിച്ചു.

കെ.ജെ. ജോൺസൻ്റെയും (റെയിൽവേ) പരേതയായ ലിസിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ. ആനീസ് എബിൻ (വെൽ കെയർ ആശുപത്രി, എറണാകുളം). മകൻ: ഏദൻ ജോൺസ്. സംസ്‌കാരം ചൊവ്വാഴ്ച ഒന്നിന് പെരുമ്പാവൂർ ഓൾ സെയിൻ്റ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324256/doctor-collapses-and-dies-during-ward-visit)