---
title: "മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ ; തലയോട്ടി വേർപ്പെട്ട നിലയിൽ"
english_title: "The torso, shirt, and shoes on the skeleton; the skull is severed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324188/the-torso-shirt-and-shoes-on-the-skeleton-the-skull-is-severed"
published_at: "2025-11-03T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908ccd0683dd_1000382228.png"
keywords: []
---

# മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ ; തലയോട്ടി വേർപ്പെട്ട നിലയിൽ

> **Lead Summary:** ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷൻ്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിൻ്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്.

## Article Content

ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷൻ്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിൻ്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്.

ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്. മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ നിന്ന് വേർപ്പെട്ടിട്ടില്ല. ഇതാണ് പുരുഷൻ്റെതാണെന്ന് സംശയിക്കാൻ കാര മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

ചേർത്തലയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായ പുരുഷൻമാരുടെ വിവരങ്ങൾ ശേഖരിക്കും. സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324188/the-torso-shirt-and-shoes-on-the-skeleton-the-skull-is-severed)