---
title: "ആക്രിക്കടക്ക് തീപിടിച്ചു ; പൂർണ്ണമായും കത്തിനശിച്ച നിലയിൽ , പ്രദേശത്ത് കറുത്ത പുക "
english_title: "Akrikadak caught fire; completely burnt out, black smoke spreading in the area."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324163/akrikadak-caught-fire-completely-burnt-out-black-smoke-spreading-in-the-area"
published_at: "2025-11-03T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908ba076648e_1000382106.png"
keywords: []
---

# ആക്രിക്കടക്ക് തീപിടിച്ചു ; പൂർണ്ണമായും കത്തിനശിച്ച നിലയിൽ , പ്രദേശത്ത് കറുത്ത പുക 

> **Lead Summary:** പാലക്കാട് : പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

പാലക്കാട് : പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

നാല് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണക്കാൻ ശ്രമം നടത്തുന്നു. പഴയ ഫ്രിഡ്‌ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു.

അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324163/akrikadak-caught-fire-completely-burnt-out-black-smoke-spreading-in-the-area)