---
title: "വീണ്ടും മമ്മൂക്ക , പുസ്കാരങ്ങളുടെ നിറവിൽ മഞ്ഞുമ്മൽ ബോയ്സ് ; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു "
english_title: "Mammootty again, Manjummal Boys in the throes of awards; State Film Awards announced."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324159/mammootty-again-manjummal-boys-in-the-throes-of-awards-state-film-awards-announced"
published_at: "2025-11-03T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908a76210246_1000381957.png"
keywords: []
---

# വീണ്ടും മമ്മൂക്ക , പുസ്കാരങ്ങളുടെ നിറവിൽ മഞ്ഞുമ്മൽ ബോയ്സ് ; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു 

> **Lead Summary:** തിരുവനന്തപുരം : 55-ാമത് സംസ്ഥാന ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്ക്‌കാരം നേടി. മഞ്ഞുമ്മൽ ബോയ്‌സ് ആണ് മികച്ച സിനിമ. മഞ്ഞുമ്മൽ ബോയ്‌സ് സംവിധാനം ചെയ്ത ചിദംബരം ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്.

## Article Content

തിരുവനന്തപുരം : 55-ാമത് സംസ്ഥാന ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്ക്‌കാരം നേടി. മഞ്ഞുമ്മൽ ബോയ്‌സ് ആണ് മികച്ച സിനിമ. മഞ്ഞുമ്മൽ ബോയ്‌സ് സംവിധാനം ചെയ്ത ചിദംബരം ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത്‌ ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവനടി (നടന്ന സംഭവം). സ്വഭാവ നടൻമാർ- സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്‌സ്), സിദ്ധാർഥ് ഭരതൻ (ഭൂമയുഗം). അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസും കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സാംസ്കാരികമന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്‌. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി പരിഗണിച്ചത്.

മറ്റ് പുരസ്‌കാരങ്ങൾ

പ്രത്യേക ജൂറി പരാമർശം : ചിത്രം- പാരഡൈസ് നിർമാതാവ്- ആൻ്റോ ചിറ്റിലപ്പള്ളി, അനിത ചിറ്റിലപ്പള്ളി, സംവിധാനം - പ്രസന്ന വിതാനഗൈ

സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്‌കാരം- പായൽ കപാഡിയ ( ഓൾ വീ ഇമാജിൻ അസ് നൈറ്റ്)

മികച്ച നവാഗത സംവിധായകൻ - ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം -പ്രേമലു ( നിർമാതാക്കൾ- ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ. സംവിധാനം- ഗിരീഷ് എ

കഥാകൃത്ത്- പ്രസന്ന വിതാനഗൈ (പാരഡൈസ്)

തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)

തിരക്കഥ (അഡാപ്റ്റേഷൻ) - ലാജോ ജോസ്, അമൽ നീരദ് ( ബോഗയ്ൻവില്ല)

ഛായാഗ്രാഹകൻ - ഷെജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച ഗാനരചയിതാവ്- വേടൻ (കുതന്ത്രം-മഞ്ഞുമ്മൽ ബോയ്‌സ്)

സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം) -ക്രിസ്റ്റോ സേവ്യർ ( ഭൂമയുഗം)

സംഗീത സംവിധായകൻ (ഗാനം)- സുഷിൻ ശ്യാം (ബോഗയ്ൻവില്ല )

മികച്ച എഡിറ്റിങ്ങ് - സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)

മികച്ച ഗായിക - സെബാ ടോമി ( ആരോരും കേറിടാത്തൊരു ചില്ലയിൽ- അം അ)

ഗായകൻ - കെ എസ് ഹരിശങ്കർ ( കിളിയേ-- എ ആർ എം)

മികച്ച നൃത്ത സംവിധാനം- സുമേഷ് സുന്ദർ, ജിഷ്ണു ദാസ് എം വി (ബോഗയ്ൻവില്ല)

മികച്ച ഡബ്ബിങ് - സയനോര ഫിലിപ്പ് (ബറോസ്) - ഭാസി വൈക്കം (ബറോസ്)

മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബോഗെയ്ൻവില്ല)

മേക്കപ്പ് - റോണക്‌സ് സേവ്യർ (ഭ്രമയുഗം, ബോഗയ്ൻവില്ല )

മികച്ച സിങ്ക് സൗണ്ട് - അജയൻ അടാട്ട് (പണി)

മികച്ച ശബ്ദ രൂപകൽപ്പന - അഭിഷേക് നായർ, ഷിജിൻ മെൽവിൻ ഫടൻ ( മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച ശബ്ദമിശ്രണം- ഷിജിൻ മെൽവിൻ ഹട്ടൻ, ഫസൽ എ ബക്കർ (മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്‌സ്)

മികച്ച പ്രോസസിംഗ് ലാബ് കളറിസ്റ്റ്- ശ്രീക് വാര്യർ, പോയറ്റിക് ഹോം ഓഫ് സിനിമ (മഞ്ഞുമ്മൽ ബോയ്സ്, ബോഗയ്ൻവില്ല )

മികച്ച വിഷ്വൽ എഫക്ട്- ജിതിൻ ലാൽ, ആൽബർട്ട് തോമസ്, അനിരുദ്ധ മുഖർജി, സാലിം ലാഹിർ ( എ ആർ എം)

രചനാ വിഭാഗം

മികച്ച ചലച്ചിത്ര ഗ്രന്ഥം- പെൺപാട്ടു താരകൾ മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങൾ -സി എസ് മീനാക്ഷി

മികച്ച ചലച്ചിത്ര ലേഖനം - മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും- ഡോ. വത്സലൻ വാതുശ്ശേരി

പ്രത്യേക ജൂറി പരാമർശം: ലേഖനം - സമയത്തിന്റെ വിസ്തീർണം (നൗഫൽ മറിയം ബ്ലാത്തൂർ)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324159/mammootty-again-manjummal-boys-in-the-throes-of-awards-state-film-awards-announced)