---
title: "നിയന്ത്രണം വിട്ട ഥാർ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരനും വിദ്യാർഥിക്കും പരിക്ക്"
english_title: "Accident after Thar loses control; scooter passenger and student injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324158/accident-after-thar-loses-control-scooter-passenger-and-student-injured"
published_at: "2025-11-03T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908a1ac0efeb_1000381925.png"
keywords: []
---

# നിയന്ത്രണം വിട്ട ഥാർ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരനും വിദ്യാർഥിക്കും പരിക്ക്

> **Lead Summary:** തിരുവനന്തപുരം: നിയന്ത്രണം വിട്ട ഥാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനും വിദ്യാർഥിക്കും പരിക്കേറ്റു. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം.

## Article Content

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഥാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനും വിദ്യാർഥിക്കും പരിക്കേറ്റു. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം.

മലയിൻകീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഥാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിച്ച ശേഷം റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തിൽ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324158/accident-after-thar-loses-control-scooter-passenger-and-student-injured)