---
title: "പ്രാർഥനയുടെ കാത്തിരിപ്പിന് ഫലമുണ്ടായില്ല ; ഓർമകൾ ബാക്കിയാക്കി ആലിഷ യാത്രയായി"
english_title: "Waiting for prayers did not work; Alisha left behind memories."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324053/waiting-for-prayers-did-not-work-alisha-left-behind-memories"
published_at: "2025-11-03T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690838ff31ed4_1000381469.png"
keywords: []
---

# പ്രാർഥനയുടെ കാത്തിരിപ്പിന് ഫലമുണ്ടായില്ല ; ഓർമകൾ ബാക്കിയാക്കി ആലിഷ യാത്രയായി

> **Lead Summary:** പത്തനാപുരം : നാടും നാട്ടുകാരും ഒറ്റക്കെട്ടായി പ്രാർഥനയോടെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല, ഓർമകൾ ബാക്കിയാക്കി ആലിഷ യാത്രയായി.

## Article Content

പത്തനാപുരം : നാടും നാട്ടുകാരും ഒറ്റക്കെട്ടായി പ്രാർഥനയോടെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല, ഓർമകൾ ബാക്കിയാക്കി ആലിഷ യാത്രയായി.

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലിരുന്ന മാലൂർ അശോക് ഭവനിൽ അജേഷിന്റെ ഭാര്യ ആലിഷ (29)യാണ് മരിച്ചത്.

ഒരു വർഷം മുൻപാണ് ആലിഷയുടെ ഇരു വൃക്കകളും തകരാറിലായെന്ന് കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ഏകദേശം ഒന്നര മാസം മുൻപ് ഒരു വൃക്ക മാറ്റിവെക്കുകയും ചെയ്‌തിരുന്നു.

ഡ്രൈവറായിരുന്ന ഭർത്താവ് അജേഷാണ് ഭാര്യക്ക് വൃക്ക ദാനം ചെയ്‌തത്. ശസ്ത്രക്രിയക്ക് ശേഷം അണുബാധയെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിഷ. ഞായറാഴ്‌ച രാവിലെ പത്തു മണിയോടെയായിരുന്നു മരണം.

ചികിത്സയ്ക്ക് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പണം കണ്ടെത്തിയിരുന്നത്.  മൂന്നാം ക്ലാസ് വിദ്യാർത്ഥി ശിവദത്ത് ഏക മകനാണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324053/waiting-for-prayers-did-not-work-alisha-left-behind-memories)