---
title: "പണി എടുത്ത് ജീവിച്ചൂടെ? വൻ കഞ്ചാവ് വേട്ട ; നാല് യുവാക്കൾ പിടിയിൽ  "
english_title: "Can you survive by working? Huge ganja bust; Four youths arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324040/can-you-survive-by-working-huge-ganja-bust-four-youths-arrested"
published_at: "2025-11-03T10:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690833830f3ab_kacjavu.jpg"
keywords: []
---

# പണി എടുത്ത് ജീവിച്ചൂടെ? വൻ കഞ്ചാവ് വേട്ട ; നാല് യുവാക്കൾ പിടിയിൽ  

> **Lead Summary:** കൊച്ചി : വിൽപ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി വടുതലയിൽനിന്ന്‌ നാലു യുവാക്കളെ പിടികൂടി.

## Article Content

കൊച്ചി : വിൽപ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി വടുതലയിൽനിന്ന്‌ നാലു യുവാക്കളെ പിടികൂടി.

കോഴിക്കോട് താമരശേരി കാട്ടിപ്പാറ സ്വദേശികളായ കരിഞ്ചോല മുഹമ്മദ് മിദ്‌ലാജ് (23), തെയ്യത്തുംപാറ മുഹമ്മദ് അർഷാദ് (22), കൊയിലാണ്ടി സ്വദേശികളായ കുറവങ്ങാട് കപ്പനവീട്ടിൽ ഹേമന്ത്‌ സുന്ദർ (24), കൊഴുക്കല്ലൂർ ഇറങ്ങത്ത് വടക്കേവലിയപറമ്പിൽ കാർത്തിക് സുധാകരൻ (23) എന്നിവരാണ്‌ അറസ്റ്റിലായത്‌.

എക്സൈസ് എൻഫോഴ്സ്‌മെന്റ്‌ ആൻഡ്‌ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വടുതല ഡോൺ ബോസ്കോ റോഡിനുസമീപം സ്കൈലക്സ് സർവീസ് അപ്പാർട്ട്മെന്റിൽനിന്നാണ്‌ ഇവരെ പിടികൂടിയത്‌. 70.4736 ഗ്രാം എംഡിഎംഎയും 2.3245 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ബംഗളൂരുവിൽനിന്ന്‌ അഞ്ച് ലക്ഷം രൂപയ്ക്കാണ്‌ ഇവർ രാസലഹരി വാങ്ങിയതെന്ന്‌ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദ്‌, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ എൻ അജയകുമാർ, പ്രിവന്റീവ് ഓഫീസർ സതീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324040/can-you-survive-by-working-huge-ganja-bust-four-youths-arrested)