---
title: "ലേഡീസ് കമ്പാർട്‌മെൻ്റിൽ കയറി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ആരോഗ്യനില അതീവഗുരുതരം"
english_title: "Woman pushed off train after entering ladies compartment; condition ക്രിട്ടിക്കൽ."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324025/woman-pushed-off-train-after-entering-ladies-compartment-condition"
published_at: "2025-11-03T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69080f2f330ad_1000381335.png"
keywords: []
---

# ലേഡീസ് കമ്പാർട്‌മെൻ്റിൽ കയറി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ആരോഗ്യനില അതീവഗുരുതരം

> **Lead Summary:** തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ലേഡീസ് കമ്പാർട്‌മെൻ്റിൽ കയറി യുവതിക്ക് നേരെ മദ്യപിച്ച് എത്തിയയാളുടെ അതിക്രമം.

## Article Content

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ലേഡീസ് കമ്പാർട്‌മെൻ്റിൽ കയറി യുവതിക്ക് നേരെ മദ്യപിച്ച് എത്തിയയാളുടെ അതിക്രമം.

വർക്കലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്‌സ്പ്രസിൽ നിന്നാണ് പ്രതി യുവതിയെ പുറത്തേക്ക് തള്ളിയിട്ടത്.

പ്രതി പനച്ചിമൂട് സ്വദേശി രതീഷ് കുമാർ റയിൽവേ പൊലിസിന്റെ പിടിയിലായി. വർക്കലയ്ക്ക് സമീപം അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324025/woman-pushed-off-train-after-entering-ladies-compartment-condition)