---
title: "കാറിലിടിച്ച് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ്, അപകടം ;  നിരവധി പേർക്ക് പരിക്ക്"
english_title: "Traveler falls into a deep gorge after hitting a car; several injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/324011/traveler-falls-into-a-deep-gorge-after-hitting-a-car-several-injured"
published_at: "2025-11-02T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69078a894eace_1000381118.png"
keywords: []
---

# കാറിലിടിച്ച് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ്, അപകടം ;  നിരവധി പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: പേരിയ നെടുംപൊയിൽ ചുരത്തിൽ കാറിലിടിച്ച് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കണ്ണൂർ -വയനാട് റോഡിലെ പേരിയ-നെടുംപൊയിൽ ചുരത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്ന 12 പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: പേരിയ നെടുംപൊയിൽ ചുരത്തിൽ കാറിലിടിച്ച് ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കണ്ണൂർ -വയനാട് റോഡിലെ പേരിയ-നെടുംപൊയിൽ ചുരത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്ന 12 പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂർ- പാൽചുരം റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ നെടുംപൊയിൽ ചുരത്തിൽ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇന്ന് പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡിൽ 28-ാം മൈൽ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

വയനാട്ടിലേക്ക് പോവുകായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ട്രാവലർ താഴ്യിലേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/324011/traveler-falls-into-a-deep-gorge-after-hitting-a-car-several-injured)