---
title: "അധ്യാപികയുടെ പെരുമാറ്റത്തിൽ മനം നൊന്തു ; ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂ‌ളിന്റെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു"
english_title: "Upset by teacher's behavior, sixth grade student commits suicide by jumping from fourth floor of school."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323865/upset-by-teachers-behavior-sixth-grade-student-commits-suicide-by-jumping-from-fourth-floor-of-school"
published_at: "2025-11-02T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6906bfb21cd08_1000380060.png"
keywords: []
---

# അധ്യാപികയുടെ പെരുമാറ്റത്തിൽ മനം നൊന്തു ; ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂ‌ളിന്റെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

> **Lead Summary:** ജയ്‌പൂർ: അധ്യാപികയുടെ പെരുമാറ്റത്തിൽ മനംനൊന്ത ആറാം ക്ലാസ് വിദ്യാർത്ഥിനി സ്വകാര്യ സ്കൂ‌ളിന്റെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്‌പൂരിൽ ശനിയാഴ്ച‌ രാവിലെയാണ് ദാരുണ സംഭവം. 12 വയസ്സുകാരിയാണ് മരിച്ചത്. മൻസരോവർ മേഖലയിലെ സ്വകാര്യ സ്കൂ‌ളിലാണ് സംഭവം.

## Article Content

ജയ്‌പൂർ: അധ്യാപികയുടെ പെരുമാറ്റത്തിൽ മനംനൊന്ത ആറാം ക്ലാസ് വിദ്യാർത്ഥിനി സ്വകാര്യ സ്കൂ‌ളിന്റെ നാലാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്‌പൂരിൽ ശനിയാഴ്ച‌ രാവിലെയാണ് ദാരുണ സംഭവം. 12 വയസ്സുകാരിയാണ് മരിച്ചത്. മൻസരോവർ മേഖലയിലെ സ്വകാര്യ സ്കൂ‌ളിലാണ് സംഭവം.

നാലാം നിലയിലെ ബാൽക്കണിയിൽ കയറി വിദ്യാർഥിനി താഴേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്‌തതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

അശ്രദ്ധമായി സംഭവിച്ച അപകടമാണോ എന്ന് ഉറപ്പില്ലെന്നാണ് ആദ്യം പൊലീസ് പ്രതികരിച്ചത് എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കുട്ടി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു എന്ന് പൊലീസ് പറയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ) ടീം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323865/upset-by-teachers-behavior-sixth-grade-student-commits-suicide-by-jumping-from-fourth-floor-of-school)