---
title: "കൊലപതാകമാണോ ? റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Is it a murder? A young man was found dead near the railway gate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323840/is-it-a-murder-a-young-man-was-found-dead-near-the-railway-gate"
published_at: "2025-11-01T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690624377d666_1000379776.png"
keywords: []
---

# കൊലപതാകമാണോ ? റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോഡ്: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയിൽവേട്രാക്കിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

## Article Content

കാസർകോഡ്: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയിൽവേട്രാക്കിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.

ശനിയാഴ്ച‌ രാവിലെ നാട്ടുകാരാണ് റെയിൽവേട്രാക്കിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മംഗളൂരു സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പാൻ്റ്സിന്റെ പോക്കറ്റിൽനിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി.

നൗഫൽ മംഗളൂരുവിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് കൊലക്കേസിലടക്കം ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവിൽ മംഗളൂരു കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323840/is-it-a-murder-a-young-man-was-found-dead-near-the-railway-gate)