---
title: "വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി ; അമ്മ ഭാവി അമ്മായി അച്ഛനൊടൊപ്പം ഒളിച്ചോടി "
english_title: "Just days left for the wedding; mother, future aunt, eloped with father."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323838/just-days-left-for-the-wedding-mother-future-aunt-eloped-with-father"
published_at: "2025-11-01T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69061f8fe45aa_1000379740.png"
keywords: []
---

# വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി ; അമ്മ ഭാവി അമ്മായി അച്ഛനൊടൊപ്പം ഒളിച്ചോടി 

> **Lead Summary:** മധ്യപ്രദേശ് : മധ്യപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വരൻ്റെ മാതാവിനെ കാണാതായത് വഴിവച്ചത് അസാധാരണ സംഭവങ്ങളിലേക്ക്. ഉജ്ജയിനിലാണ് സംഭവം നടന്നത്. വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് 45കാരിയായ വരന്റെ അമ്മയെ കാണാതായത്. ഒരാഴ്ചയായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പൊലീസിൽ പരാതി നൽകാൻ മകൻ തീരുമാനിച്ചു.

## Article Content

മധ്യപ്രദേശ് : മധ്യപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വരൻ്റെ മാതാവിനെ കാണാതായത് വഴിവച്ചത് അസാധാരണ സംഭവങ്ങളിലേക്ക്. ഉജ്ജയിനിലാണ് സംഭവം നടന്നത്. വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് 45കാരിയായ വരന്റെ അമ്മയെ കാണാതായത്. ഒരാഴ്ചയായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പൊലീസിൽ പരാതി നൽകാൻ മകൻ തീരുമാനിച്ചു.

പൊലീസ് അന്വേഷണത്തിൽ ഇവരെ ചിക്കിളി ഗ്രാമത്തിൽ വധുവിന്റെ അച്ഛനൊപ്പം കണ്ടെത്തി. എന്നാൽ തിരികെ വീട്ടിലേക്ക് പോകാൻ സ്ത്രീക്ക് സമ്മതമല്ലായിരുന്നു.

പുതിയ പങ്കാളിയോടൊപ്പം ജീവിക്കണം, തന്റെ താൽപര്യം അവർ പോലീസിനെ അറിയിച്ചു. തിരികെ വരാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും അവർ അതിന് തയാറായില്ല. വരൻ്റെ അമ്മയും വധുവിൻ്റെ അച്ഛനും തമ്മിൽ വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് അടുപ്പത്തിലായത്. തുടർന്ന് ഇരുവരും ഒളിച്ചോടാൻ

തീരുമാനിക്കുകയുമായിരുന്നു.ഇരുവരും പ്രായപൂർത്തിയായവരായതിനാൽ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും അതിനാൽ നിയമപരമായ നടപടികളൊന്നും സ്വീകരിക്കാൻ കഴിയില്ലെന്നും പൊലീസ് മകനോട് വ്യക്തമാക്കി. എന്നാൽ ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ നടത്താനിരുന്ന വിവാഹനിശ്ചയം മുടങ്ങിപ്പോയത് ഗ്രാമത്തിലാകെ ചർച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323838/just-days-left-for-the-wedding-mother-future-aunt-eloped-with-father)