---
title: "കൂട്ടുകാരുമായി കളിക്കുന്നതിനിടെ പന്ത് ആറ്റിൽ വീണു ; എടുക്കാൻ ഇറങ്ങിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു "
english_title: "Fifteen-year-old drowns after ball falls into river while playing with friends."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323817/fifteen-year-old-drowns-after-ball-falls-into-river-while-playing-with-friends"
published_at: "2025-11-01T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69060a63b8943_1000379658.png"
keywords: []
---

# കൂട്ടുകാരുമായി കളിക്കുന്നതിനിടെ പന്ത് ആറ്റിൽ വീണു ; എടുക്കാൻ ഇറങ്ങിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു 

> **Lead Summary:** തിരുവനന്തപുരം : കാട്ടാക്കടയിൽ 15 വയസുകാരൻ മുങ്ങിമരിച്ചു. വീരണക്കാവ് സ്വദേശി അശ്വിൻ ഷാജിയാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം : കാട്ടാക്കടയിൽ 15 വയസുകാരൻ മുങ്ങിമരിച്ചു. വീരണക്കാവ് സ്വദേശി അശ്വിൻ ഷാജിയാണ് മരിച്ചത്.

ചായിക്കുളം ആറ്റിൽ വീണായിരുന്നു അപകടം. കൂട്ടുകാരുമായി കളിക്കുന്നതിനിടെ പന്ത് ആറ്റിൽ വീണിരുന്നു. ഇതെടുക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

ഫയർഫോഴ്‌സ് എത്തിയാണ് അശ്വിന്റെ മൃതദേഹം പുറത്തെടുത്തത്. പൂവാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അശ്വിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323817/fifteen-year-old-drowns-after-ball-falls-into-river-while-playing-with-friends)