---
title: "കൂത്താട്ടുകുളം ഗവ: എൽ പി സ്കൂളിനു സമീപം ശുചിമുറി മാലിന്യങ്ങൾ തള്ളിയതായി പരാതി "
english_title: "Koothattukulam Govt: Complaint about toilet waste being dumped near LP School"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323615/koothattukulam-govt-complaint-about-toilet-waste-being-dumped-near-lp-school"
published_at: "2025-10-31T14:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690480d0a2590_KOTHART.jpg"
keywords: []
---

# കൂത്താട്ടുകുളം ഗവ: എൽ പി സ്കൂളിനു സമീപം ശുചിമുറി മാലിന്യങ്ങൾ തള്ളിയതായി പരാതി 

> **Lead Summary:** കൂത്താട്ടുകുളം : കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ ഗവ: എൽ പി സ്കൂളിനു സമീപം ശുചിമുറി മാലിന്യങ്ങൾ തള്ളിയതായി പരാതി. സ്കൂളിന് എതിർവശത്തുതുള്ള പാടശേഖരത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം.

## Article Content

കൂത്താട്ടുകുളം : കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ ഗവ: എൽ പി സ്കൂളിനു സമീപം ശുചിമുറി മാലിന്യങ്ങൾ തള്ളിയതായി പരാതി. സ്കൂളിന് എതിർവശത്തുതുള്ള പാടശേഖരത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം.

ശുചിമുറി മാലിന്യം പാടത്ത് തള്ളിയിട്ടതായി പശുവിനെ കേട്ടാൽ വന്ന ബി ജെ പി തിരുമാറാടി പഞ്ചായത്ത് സമിതി വൈസ് പ്രസിഡ ന്റ് പി.വി മുരളിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പറെ വിളിച്ചറിയിച്ചു. ഇതിന് മുൻപും ഹോട്ടൽ മാലിന്യങ്ങളടക്കമുള്ളവ പാടത്ത് നിക്ഷേപിച്ചിട്ടുണ്ട്.പ്രദേശത്ത് തെരുവു വിളക്കും ക്യാമറകളും സ്ഥാപിക്കാനാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323615/koothattukulam-govt-complaint-about-toilet-waste-being-dumped-near-lp-school)