---
title: "സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് അപകടം ; ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക് "
english_title: "Accident: Private bus and Taurus collide; Bus driver and passengers injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323433/accident-private-bus-and-taurus-collide-bus-driver-and-passengers-injured"
published_at: "2025-10-30T15:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69033a1929bdb_accifdevtr.jpg"
keywords: []
---

# സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് അപകടം ; ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക് 

> **Lead Summary:** കാക്കനാട് : അത്താണി ജങ്‌ഷനുസമീപം സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. കാലിന് പരിക്കേറ്റ ബസ് ഡ്രൈവർ അനിൽകുമാർ, പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ രാവിലെ 8.30 ഓടെയാണ്‌ അപകടം.

## Article Content

കാക്കനാട് : അത്താണി ജങ്‌ഷനുസമീപം സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. കാലിന് പരിക്കേറ്റ ബസ് ഡ്രൈവർ അനിൽകുമാർ, പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വ രാവിലെ 8.30 ഓടെയാണ്‌ അപകടം.

എറണാകുളത്തുനിന്ന് പെരുമ്പാവൂർക്ക് പോകുകയായിരുന്ന ബസും പള്ളിക്കര ഭാഗത്തുനിന്നുവന്ന ലോറിയുമാണ് ചൊവ്വ രാവിലെ 8.30 ഓടെ അപകടത്തിൽപ്പെടുന്നത്. അത്താണി ഭാഗത്തെ തിരിവും ഇറക്കവും ചേർന്നഭാഗത്താണ് അപകടം നടന്നത്.

അപകടത്തെ തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. അത്താണി ജങ്‌ഷനിലെ ഇടുങ്ങിയ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം ഇവിടെ നിരന്തരം അപകടമുണ്ടാക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞദിവസവും ഇവിടെ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323433/accident-private-bus-and-taurus-collide-bus-driver-and-passengers-injured)