---
title: " എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം ; അതിഥി തൊഴിലാളി മരിച്ചു"
english_title: "Air compressor explodes in accident; guest worker dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323428/air-compressor-explodes-in-accident-guest-worker-dies"
published_at: "2025-10-30T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69033801c7d62_death.jpg"
keywords: []
---

#  എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം ; അതിഥി തൊഴിലാളി മരിച്ചു

> **Lead Summary:** തിരുവനന്തപുരം: ഉറിയാക്കോട് എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു.

## Article Content

തിരുവനന്തപുരം: ഉറിയാക്കോട് എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു.

സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശി സരോജ് സഹായി ആണ് മരിച്ചത്. മറ്റാര്‍ക്കും പരിക്കുകളില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323428/air-compressor-explodes-in-accident-guest-worker-dies)