---
title: "പിറവം  ക്യാമറക്കുള്ളിൽ ; മയക്കു മരുന്നും അനധികൃത മദ്യവില്പനയും ഇനി കടക്ക് പുറത്ത്"
english_title: "Birth under camera; drugs and illegal liquor sales now out of the shops"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323381/birth-under-camera-drugs-and-illegal-liquor-sales-now-out-of-the-shops"
published_at: "2025-10-30T12:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903328fb6f8c_1000377580.jpg"
keywords: []
---

# പിറവം  ക്യാമറക്കുള്ളിൽ ; മയക്കു മരുന്നും അനധികൃത മദ്യവില്പനയും ഇനി കടക്ക് പുറത്ത്

> **Lead Summary:** പിറവം : പിറവം ടൗണിൽ ക്യാമറകൾ സ്ഥാപിക്കാൻ 5 ലക്ഷം രൂപ അനുവദിച്ചു. അഡ്വ അനൂപ് ജേക്കബ് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

## Article Content

പിറവം : പിറവം ടൗണിൽ ക്യാമറകൾ സ്ഥാപിക്കാൻ 5 ലക്ഷം രൂപ അനുവദിച്ചു. അഡ്വ അനൂപ് ജേക്കബ് എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

മയക്കു മരുന്നും, അനധികൃത മദ്യവില്പനയും വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ സുരക്ഷ കണക്കാക്കിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

ബസ് സ്റ്റാൻഡ്, ഐ.ബി ജംഗ്ഷൻ, എക്സൈസ് കടവ് റോഡ്, മാർക്കറ്റ് റോഡ്, കരവട്ടെ കുരിശ് എന്നീ സ്ഥലങ്ങൾ ഉൾപെടുത്തിയാണ് ക്യാമറ സ്ഥാപിക്കുന്നത്. പോലീസ് സ്റ്റേഷനിൽ കൃത്യമായ നിരീക്ഷണത്തോടെ ആയിരിക്കും ക്യാമറ പ്രവർത്തിക്കുക. ടൗൺ വാർഡ് കൗൺസിലർ രാജു പാണാലിക്കൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ക്യാമറ സ്ഥാപിക്കുന്ന പ്രവർത്തികൾ ഉടനെ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323381/birth-under-camera-drugs-and-illegal-liquor-sales-now-out-of-the-shops)