---
title: " വൻ സൈബർ വേട്ട ; നാലു മണിക്കൂറായി തുടരുന്ന പരിശോധനയിൽ എട്ടോളം പേർ കസ്റ്റഡിയിൽ "
english_title: "Massive cyber-hunt; Eight people taken into custody in four-hour search"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323374/massive-cyber-hunt-eight-people-taken-into-custody-in-four-hour-search"
published_at: "2025-10-30T12:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69030bb8ac842_mkii.jpg"
keywords: []
---

#  വൻ സൈബർ വേട്ട ; നാലു മണിക്കൂറായി തുടരുന്ന പരിശോധനയിൽ എട്ടോളം പേർ കസ്റ്റഡിയിൽ 

> **Lead Summary:** മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ സൈബർ വേട്ട.മൂവാറ്റുപുഴയിലും, പരിസരപ്രദേശങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ സൈബർ വേട്ട തുടരുന്നു.

## Article Content

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ സൈബർ വേട്ട.മൂവാറ്റുപുഴയിലും, പരിസരപ്രദേശങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ സൈബർ വേട്ട തുടരുന്നു.

നാലു മണിക്കൂറായി തുടരുന്ന പരിശോധനയിൽ എട്ടോളം പേരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേഴയ്ക്കാപ്പിള്ളിയിൽ ഉള്ള കോൺഗ്രസ് നേതാവിന്റെ ഭാര്യയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൈബർ തട്ടിപ്പിന് കൂട്ടുനിൽക്കുകയും, അക്കൗണ്ട് എടുക്കാൻ സഹായിക്കുകയും, പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി കമ്മീഷൻ സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറോളം സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നൂറോളം പോലീസുകാരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323374/massive-cyber-hunt-eight-people-taken-into-custody-in-four-hour-search)