---
title: "വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു ; മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി"
english_title: "Son kills mother by slitting her throat after questioning her about drinking at home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323339/son-kills-mother-by-slitting-her-throat-after-questioning-her-about-drinking-at-home"
published_at: "2025-10-30T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902f6216678b_1000377255.jpg"
keywords: []
---

# വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു ; മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം.

## Article Content

തിരുവനന്തപുരം: മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം കല്ലിയൂരിലാണ് സംഭവം.

74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മുൻ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻ സർക്കാർ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി.

ബുധനാഴ്ച‌ രാത്രി 11.45 ഓടെയാണ് സംഭവം.ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാർ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി.

ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്‌തു. ഇതിൽ പ്രകോപിതനായ അജയകുമാർ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323339/son-kills-mother-by-slitting-her-throat-after-questioning-her-about-drinking-at-home)