---
title: "അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The lawyer was found dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323333/the-lawyer-was-found-dead"
published_at: "2025-10-30T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902f4b72c59b_1000377209.png"
keywords: []
---

# അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വയനാട് : പുൽപ്പള്ളിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

വയനാട് : പുൽപ്പള്ളിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി.

കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ മനോജിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു.

മനോജ് എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323333/the-lawyer-was-found-dead)